മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഓ ഷൈൻ കുമാർ എത്തിയതോടെ കൈക്കൂലിയും ഇല്ല അഴിമതിയും ഇല്ല …മികച്ച ക്രമസമാധാനപാലനവും അന്വേഷണമികവുംകൊണ്ട് മുണ്ടക്കയം പോലീസ് സ്റ്റേഷൻ നാടിനും അഭിമാനമായി മാറിയിരിക്കുകയാണ്.

കൈക്കൂലിയുടേയും, പിടിച്ചുപറിയുടേയും, ഉദ്യോഗസ്ഥരുടെ അവിഹിതത്തിന്റെയും, വാദിയെ പ്രതിയാക്കുന്നതിന്റെയും പേരിൽ വിവാദങ്ങളിൽ ഇടംപിടിച്ച മുണ്ടക്കയം പൊലീസ് സ്റ്റേഷൻ കൃത്യമായ ഇടപെടലിലൂടെ കോട്ടയം ജില്ലയിലെ തന്നെ മികച്ച പൊലീസ് സ്റ്റേഷനായി മാറിയിരിക്കുകയാണ്. അഴിമതിക്കാരല്ലാത്ത സി ഐ യും, എസ് ഐയും ചുമതലയേറ്റ് മാസങ്ങൾക്കകം തന്നെ മുണ്ടക്കയത്തെ ക്രമസമാധാനനില നിയന്ത്രണവിധേയമായി. പെരുവന്താനം, ഉടുമ്പൻചോല, മലയിൽ കീഴ് തുടങ്ങിയ സ്റ്റേഷനുകളിൽ ജോലി ചെയ്ത് മികച്ച ട്രാക്ക് റെക്കോർഡുമായാണ് എസ്എച്ച്ഒ ഷെൻ കുമാർ മുണ്ടക്കയത്ത് എത്തിയത്.

മുണ്ടക്കയം എസ്. എച്ച്.ഓ ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ പരിധിയിലെ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെയും മയക്ക് മരുന്ന് മാഫിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയും അതിശക്തമായ നടപടികള്‍ സ്വീകരിച്ചു. പ്രധാന കേസുകളിലെയെല്ലാം പ്രതികളെ അഴിക്കുളളിലാക്കി. വിവിധ ജില്ലകളില്‍ നിരന്തരം ക്രമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട അന്തര്‍ജില്ലാ മോഷ്ടാക്കളെയും ഷൈൻ കുമാറിന്റെ കൃത്യമായ ഇടപെടലിലൂടെ മുണ്ടക്കയം സ്റ്റേഷൻ പരിധിയിൽ വച്ച് പിടികൂടി.

മുണ്ടക്കയം സി ഐ ഷൈൻ കുമാറിന്റെ അന്വേഷണ മികവിന്റെ മറ്റൊരു പൊന്‍തൂവലാണ് തിരുവല്ലം ഉണ്ണിയുടെ അറസ്റ്റ്. സിസിടിവി ക്യാമറകള്‍ കൃത്യമായി പിന്തുടര്‍ന്നാണ് കേരളത്തിലെ കൊടുംക്രിമനലായ തിരുവല്ലം ഉണ്ണിയെ മുണ്ടക്കയം പൊലീസ് പിടികൂടുന്നത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *