കൽപ്പറ്റ: വയനാട്ടിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. വെണ്ണിയോട് സ്വദേശി അനിഷ (34) യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുകേഷ് പൊലീസില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കൊലപാതകം.
മുകേഷ് കഴുത്തു ഞെരിച്ച് കൊന്നുവെന്നാണ് പുറത്തുവരുന്ന വിവരം. മർദ്ദനത്തിന് ശേഷമാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് ശേഷം പ്രതി വിവരം ഫോണിലൂടെ പൊലീസിനെ അറിയിക്കുകയായിരുന്നു.
2022ലാണ് ഇരുവരുടെയും വിവാഹം നടന്നത്. എന്താണ് ഇത്തരത്തിലുള്ള പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.