കോട്ടയം: സ്വർണ പ്രേമികൾക്ക് സന്തോഷവാർത്ത. സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി.
ഇന്ന് (ബുധനാഴ്ച-06.09.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന് 22 കാരറ്റിന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5500 രൂപയിലും ഒരു പവന് 44000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.