ബെം​ഗളൂരു: ചന്ദ്രോപരിതലത്തിൽ വീണ്ടും സോഫ്റ്റ് ലാന്‍ഡ് ചെയ്ത് ചന്ദ്രയാൻ–3 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാൻഡർ. ഹോപ്പ് എക്സ്പിരിമെന്റ് എന്ന് വിളിക്കുന്ന ഈ പരീക്ഷണം വിജയകരമായതായി ഇസ്രോ എക്സ് പോസ്റ്റ് ചെയ്തു. ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

ഭൂമിയിൽ നിന്ന് നിർദേശം നൽകിയാണ് ലാൻഡറിനെ ഏകദേശം 40 സെന്റീമീറ്റർ ഉയർത്തിയത്. 30 മുതൽ 40 സെന്റീമീറ്റർ വരെ അകലത്തിലാണ് ലാൻഡ് ചെയ്തിരിക്കുന്നത്. മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നതടക്കമുള്ള ഭാവിനീക്കങ്ങൾക്കു മുതൽക്കൂട്ടാകും പുതിയ പ്രക്രിയ എന്നും ഐഎസ്ആർഒ അറിയിച്ചു.

വിക്രം ലാൻഡർ മറ്റൊരു സോഫ്റ്റ് ലാൻഡിങ് കൂടി നടത്തിയിരിക്കുകയാണ്. ഇതിനു മുന്നോടിയായി നേരത്തെ റോവറിനു പുറത്തിറങ്ങാനായി തുറന്ന വാതിലുകൾ അടയ്ക്കുകയും ചെയ്തു. ഭാവിയിൽ ചന്ദ്രനിൽ നിന്ന് സാംപിളുകൾ കൊണ്ടുവരുന്നതിനും പേടകത്തെ പൊക്കി മാറ്റേണ്ടതുണ്ട്. അതിനു കൂടി കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഐഎസ്ആർഒ.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *