ന്യൂഡല്‍ഹി: രാജ്യത്ത് 14 മൊബൈൽ ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്ര സർക്കാർ. സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. പാകിസ്താനിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കാനും സന്ദേശങ്ങൾ അയക്കാനും തീവ്രവാദികൾ ഈമെസഞ്ചർ മൊ​ബൈൽ ആപ്പുകൾ ഉപയോഗിച്ചുവെന്നാണ് കേന്ദ്ര സർക്കാറിന്റെ റിപ്പോർട്ട്.

ക്രിപ് വൈസര്‍, എനിഗ്മ, സേഫ്‍വിസ്, വിക്കര്‍മീ, മീഡിയഫയര്‍, ബ്രിയര്‍, ബി ചാറ്റ്, നാന്‍ഡ്ബോക്സ്, കോണിയന്‍, ഐ.എം.ഒ, എലമെന്‍റ്, സെക്കന്‍റ് ലൈന്‍, സാന്‍ഗി, ത്രീമാ എന്നീ മെസഞ്ചര്‍ ആപ്പുകളാണ് കേന്ദ്രം നിരോധിച്ചത്.

2000 – ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 69 എ പ്രകാരമാണ് ഇത്തം മൊബൈൽ ആപ്പുകൾ ബ്ലോക്ക് ചെയ്‌തതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed