തിരുവനന്തപുരം : ഉത്രാട ദിനത്തില്‍ ബെവ്കോ വഴി സംസ്ഥാനത്ത് വിറ്റത് 116 കോടിയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാലു കോടിയുടെ മദ്യം അധികമായി വിറ്റു.
ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. 1.06 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയില്‍ ഉത്രാട ദിനത്തില്‍ വിറ്റത്. കൊല്ലം ആശ്രാമം ഔട്ട്ലെറ്റ് വഴി 1.01 കോടി രൂപയുടെ മദ്യവും വിറ്റു.അതേസമയം, അന്തിമ വിറ്റുവരവ് കണക്കു വരുമ്പോള്‍ വില്‍പ്പന ഇനിയും ഉയരുമെന്ന് ബെവ്കോ എം.ഡി പറഞ്ഞു.