കൊച്ചി: ടൈപ് ഒന്ന് പ്രമേഹബാധിതരായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകളില്‍ മണിക്കൂറിന് ഇരുപതു മിനുട്ട് വീതം അധികസമയം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. വകുപ്പിനു കീഴിലെ സര്‍വകലാശാലകളും പ്രൊഫഷനല്‍ കോളജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടൈപ് ഒന്ന് പ്രമേഹബാധിതരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഈ പരിഹാരസമയം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

സർക്കാർ ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഇതെന്ന് മന്ത്രി അറിയിച്ചു.അർഹരായവർക്ക് ഈ ആനുകൂല്യം ലഭിക്കാൻ വേണ്ട നടപടികൾ സ്ഥാപന മേധാവികൾ കൈക്കൊള്ളും. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, ഐ.എച്ച്. ആർ.ഡി ഡയറക്ടർ എന്നിവർക്ക് ഇതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ആർ. ബിന്ദു അറിയിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed