പാലക്കാട്‌: പാലക്കാട് കഞ്ചിക്കോട് ഓണാഘോഷ പരിപാടിക്കിടെ എസ്എഫ്ഐ പ്രവര്‍ത്തകനായ സ്‌കൂൾ വിദ്യാർത്ഥിക്ക് നേരെ ആക്രമണം.

കഞ്ചിക്കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ വിശാലിന് നേരെയാണ് ആക്രമണമുണ്ടായത്. എബിവിപി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് എസ്എഫ്‌ഐ ആരോപിച്ചു.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടേറിയറ്റ് അംഗം കൂടിയായ വിശാലിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർഎസ്എസ് – എബിവിപി ക്രിമിനൽ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും എസ്എഫ്ഐ അറിയിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *