പൊന്നോണവും ഇങ്ങെത്തിക്കഴിഞ്ഞതോടെ ഓഗസ്റ്റ് മാസത്തിനും തിരശീല വീഴുകയാണ്. ഓണ പർച്ചേസിന്‍റെ തിരക്കിലാണ് കേരളമാകെ. ഓണ വിപണിയിയിൽ കച്ചവടം പൊടിപൊടിക്കുമ്പോള്‍ ഇടപാടുകാര്‍ ഒരുകാര്യം ശ്രദ്ധിക്കണം.

സംസ്ഥാനത്ത് നാളെ മുതൽ അഞ്ച് ദിവസം ബാങ്ക് അവധിയാണ്. വരുന്നത് തുടര്‍ച്ചയായ അഞ്ചുദിവസത്തെ ബാങ്ക് അവധിയായതിനാൽ ബാങ്ക് വഴി നേരിട്ടുള്ള ഇടപാടുകള്‍ ഇന്ന് തന്നെ നടത്തിയില്ലെങ്കിൽ പണികിട്ടന്ന വഴി അറിയില്ല.

വരുന്ന 27 ഞായറാഴ്ച അവധിയാണ്. തിങ്കളാഴ്ച ഉത്രാടമായതിനാൽ അന്നും അവധിയാണ്. ഓഗസ്റ്റ് 29ന് തിരുവോണമാണ്. 30ന് മൂന്നാം ഓണവും 31ന് നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയുമാണ്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *