ഗുരുവായൂർ : വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം കഥാകാരൻ എം.ടി.വാസുദേവൻ നായർ ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. ഭാര്യ കലാമണ്ഡലം സരസ്വതിക്കൊപ്പമാണ് അദ്ദേഹം ദർശനത്തിന് എത്തിയത്.
ക്ഷേത്രത്തിൽ തൊഴുത് ഭണ്ഡാരത്തിൽ കാണിക്ക അർപ്പിക്കുകയും ആൾരൂപം സമർപ്പിക്കുകയും ചെയ്തു. മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരി ഭഗവാന് ചാർത്തിയ കളഭവും പട്ടും പ്രസാദമായി നൽകി. ഇല്ലംനിറയുടെ കതിർപ്രസാദം ക്ഷേത്രം അധികൃതർ സമ്മാനിച്ചു. നേരത്തേ, ശ്രീവത്സം ഗെസ്റ്റ് ഹൗസിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ എംടിയെ സ്വീകരിച്ചു.