എടപ്പാൾ: സംസ്ഥാന പാതയിൽ സബ് സ്റ്റേഷനു സമീപം സ്വകാര്യ ബസും ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം.

എടപ്പാളിൽ നിന്നും കുറ്റിപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്സും വളാഞ്ചേരിയിൽ നിന്നും വരികയായിരുന്നു കാറും റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് കാറിലും ലോറിയിലും ഇടിക്കുകയായിരുന്നു.

കാറിനുള്ളിൽ കുടുങ്ങിയവരെ അഗ്‌നിരക്ഷാ സേനയെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *