തിരുവനന്തപുരം: 62മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കൊല്ലം വേദിയാകും. ജനുവരിയിലാകും കലോത്സവം നടക്കുക. കായികമേള കുന്നംകുളത്ത് ഒക്ടോബറില്‍ നടക്കും.
സ്പെഷൽ സ്കൂൾ മേള നവംബറിൽ എറണാകുളത്തും ടിടിഐ കലാമേള സെപ്റ്റംബറിൽ പാലക്കാടും നടത്തും. ശാസ്ത്ര മേള ഡിസംബറിൽ തിരുവനന്തപുരത്തും നടത്തും. അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.