കണ്ണൂര്‍: കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. വന്ദേഭാരത് ട്രെയിനിന് നേരെ ഇന്ന് മൂന്നേ മുക്കാലോടെയാണ് തലശ്ശേരിക്കും മാഹിയ്ക്കും ഇടയിൽ വെച്ച് കല്ലേറുണ്ടായത്.
കല്ലേറില്‍ ട്രെയിനിന്റെ സി8 കോച്ചിന്റെ ചില്ല് തകര്‍ന്നു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. ശക്തമായ ഏറിനെ തുടര്‍ന്ന് ചില്ല് പൊട്ടി കോച്ചിന് അകത്തേക്ക് വീണതായി യാത്രക്കാര്‍ പറയുന്നു. പൊട്ടിയ ഗ്ലാസില്‍ താത്കാലികമായി സ്റ്റിക്കര്‍ ഒട്ടിച്ചാണ് ട്രെയിന്‍ യാത്ര തുടരുന്നത്.
സംഭവത്തെക്കുറിച്ച് ആർപിഎഫ് സംഘം വിശദമായി പരിശോധിച്ച് വരികയാണ്. കണ്ണൂരിൽ രണ്ട് ദിവസം മുമ്പ് രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായിരുന്നു.