ലിവര്‍പൂള്‍: ലിവര്‍പൂൾതാരം മുഹമ്മദ് സലായും സൗദിയിലേക്ക് ചേക്കേറിയേക്കും. നിലവില്‍ ലിവര്‍പൂളിനായി ബൂട്ടണിയുന്ന താരത്തെ സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായ അല്‍ ഇത്തിഹാദാണ് ട്രാന്‍സ്ഫറിലൂടെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്.

രണ്ട് വര്‍ഷത്തെ കരാറിലാണ് താരം സൗദി പ്രോ ലീഗില്‍ ചേരാനൊരുങ്ങുന്നത്. ഈ നീക്കത്തിന് സലാ പച്ചക്കൊടി കാട്ടിയെന്നും ഇപ്പോള്‍ ഇരു ക്ലബ്ബുകളും തമ്മില്‍ ധാരണയായെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിൽ സലായെ പരിശീലകൻ യര്‍ഗൻ ക്ലോപ്പ് കളിപ്പിച്ചിരിന്നില്ല. 77-ാം മിനിറ്റിൽ തിരിച്ചുവിളിച്ചതിൽ താരം പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. സബ് ചെയ്തതിലൂടെ രണ്ട് റെക്കോര്‍ഡുകൾ നേടാനുള്ള അവസരമാണ് സലാക്ക് നഷ്ടമായത്.

ഈ സംഭവത്തിന് ശേഷം ക്ലോപ്പും സലായും തമ്മിലുള്ള ബന്ധം വഷളായെന്നും സൗദി ക്ലബുകളുമായി ചര്‍ച്ച തുടങ്ങാൻ താരം ഗ്രീൻ സിഗ്നൽ നൽകിയെന്നുമാണ് മാധ്യമ വാര്‍ത്തകൾ. അൽ ഇത്തിഹാദ് ക്ലബിന്‍റെ വൈസ് പ്രസിഡന്‍റ് മുഹമ്മദ് സലായെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യാൻ തുടങ്ങിയതും അഭ്യൂഹങ്ങൾ വര്‍ദ്ധിപ്പിക്കുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *