തൃശൂർ: തിരുവില്വാമല പട്ടിപ്പറമ്പിൽ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി മരിച്ചു. പട്ടിപ്പറമ്പ് മാരിയമ്മൻ കോവിലിനു സമീപം കുന്നത്ത് വീട്ടിൽ മുൻ ബ്ലോക്ക് പഞ്ചായത്തംഗമായ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീ (8) ആണ് മരിച്ചത്.
ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. മൊബൈൽ ഫോണിൽ കുട്ടി വിഡിയോ കണ്ടുകൊണ്ടിരിക്കെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
പഴയന്നൂർ പൊലീസും ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തുകയാണ്. തിരുവില്വാമല പുനർജനിക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് ആദിത്യ ശ്രീ.
