തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസിന്‍റെ പ്രാചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തും. ആഗസ്റ്റ് 24നാണ് അദ്ദേഹം മണ്ഡലം സന്ദര്‍ശിക്കുന്നത്.

24ന് അയർക്കുന്നം, പുതുപ്പള്ളി പഞ്ചായത്തുകളിൽ നടക്കുന്ന പ്രചാരണ പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. 31നുശേഷം രണ്ടാംഘട്ട പ്രചാരണത്തിനും മുഖ്യമന്ത്രി എത്തും.

എന്നാൽ, അവസാനഘട്ട പ്രചാരണത്തിനു മാത്രമായിരിക്കും മറ്റു മന്ത്രിമാരെത്തുക. പുതുപ്പള്ളിയിൽ രാഷ്ട്രീയം മാത്രം പറഞ്ഞാൽ മതിയെന്നാണ് സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.

By Fazil

Leave a Reply

Your email address will not be published. Required fields are marked *