കോട്ടയം: സംസ്ഥാനത്ത് വീണ്ടും സ്വർണവില ഇടിഞ്ഞു. ആഭരണം വാങ്ങാന്‍ കൊതിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. ഏറെ കാലത്തിന് ശേഷമാണ് സ്വര്‍ണവില 44000ത്തിന് താഴേക്ക് ഇടിയുന്നത്.
വ്യാഴാഴ്ച ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവൻ സ്വർണത്തിന് 200 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഗ്രാമിന് 5470 രൂപയിലും ഒരു പവന് 43760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.