കോട്ടയം: കെ.എസ്.ആർ.ടി.സി ബസിൽ പട്ടാപകൽ പരസ്യ മദ്യപാനം. സ്ത്രീകൾ ഉൾപ്പടെയുള്ള യാത്രക്കാരെ സാക്ഷിയാക്കിയാണ് അഞ്ചംഗ സംഘത്തിന്റെ മദ്യപാനം.
കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലാണ് സംഭവം. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന KL 15 A 2517 നമ്പർ ബസിലായിരുന്നു പരസ്യ മദ്യപാനം. സഹയാത്രികൻ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.


