കോഴിക്കോട്: കോഴിക്കോട് ബിച്ചില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ബീച്ചില്‍ നടക്കാനെത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെി പരിശോധന നടത്തി.

ബീച്ചിലെ ഓപ്പണ്‍ സ്‌റ്റേജിന് മുന്‍ ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ വെള്ളയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മരണശേഷം ബീച്ചില്‍ തള്ളിയതണോ കൊലപാതകമാണോ, എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. കുഞ്ഞിന്റെ അമ്മയെ കണ്ടെത്താനുള്ള അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്.

സമീപത്ത് സിസിടിവി കാമറകള്‍ ഇല്ലാത്തതിനാല്‍ ആരാണ് ഇതിന് പിന്നിലുള്ളതെന്ന് പെട്ടെന്ന കണ്ടെത്തുന്നത് പ്രയാസമാണ്. ഇന്‍ക്യാസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *