തിരുവനന്തപുരം: സിപിഐഎമ്മിനെതിരെ നടക്കുന്ന വ്യാജ വാർത്തകളെയും അപവാദ പ്രചാരണങ്ങളെയും നിയമപരമായി പ്രതിരോധിക്കാൻ സിപിഐഎം പ്രത്യേക ലീഗൽ സെൽ സജ്ജമാക്കി. കേന്ദ്ര കമ്മിറ്റി അംഗവുമായ പി. രാജീവിനാണ് ലീഗൽ സെല്ലിന്റെ ചുമതല. കേസ് നടത്താൻ സിപിഐഎമ്മിന് സംവിധാനമുണ്ട്. അത് കുറേക്കൂടി ശക്തിപ്പെടുത്തുമെന്ന് പി രാജീവ് പറഞ്ഞു. തുറന്നുകാണിക്കാനുള്ളത് ഓരോ സന്ദർഭത്തിലും തുറന്നു കാണിക്കണം.

അതിനു സാധ്യമായത് പാർട്ടി ചെയ്യും. സണ്ണി ജോസഫിന്റെ പ്രതികരണത്തിലും അദ്ദേഹം പ്രതികരിച്ചു. പാർലമെൻ്ററി ജനാധിപത്യ സംവിധാനത്തിൽ ആദ്യമായിരിക്കും ഒരു വകുപ്പ് മന്ത്രി പിറ്റേ ദിവസം തന്നെ മുഖ്യമന്ത്രിയെ തള്ളിപ്പറയുന്നത്. GNA യുമായുള്ള കരാറിൽ അപ്രായോഗികത ഉണ്ടെന്നാണ് സണ്ണി ജോസഫ് വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രി അധിക്ഷേപിച്ചു. ആ മുഖ്യമന്ത്രിയെ വകുപ്പ് മന്ത്രി പരസ്യമായി തള്ളിയിരിക്കുന്നു.

മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകർന്നു. പ്രതിപക്ഷ നേതാവ് പറഞ്ഞത് ശരിവയ്ക്കുകയാണ് മന്ത്രി സണ്ണി ജോസഫ്. തെറ്റായ വഴിയിലൂടെയാണ് മുഖ്യമന്ത്രി ഇത് നടത്താൻ പോയത്. മുഖ്യമന്ത്രിയുടെ വിശ്വാസ്യത പൂർണമായി നഷ്ടപ്പെട്ടു. കൃത്രിമമായവൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ച് കരാറിൽ ഒപ്പിടാനുള്ള ശ്രമം മുഖ്യമന്ത്രി പരസ്യമായി നടത്തിയിരിക്കുന്നു. അത് വകുപ്പ് മന്ത്രി തന്നെ പരസ്യമായി തള്ളുകയും ചെയ്തു. അത്യന്തം ഗൗരവമുള്ള അപൂർവ്വമായ കാര്യമെന്നും പി രാജീവ് പറഞ്ഞു.


