തിരുവനന്തപുരം: 2027ലെ എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് 1 മുതല്‍ 30 വരെ നടക്കും. ഏപ്രിൽ 5ന് മുതൽ മൂല്യനിർണയം തുടങ്ങും. മെയ് ആദ്യവാരം ഫലം പ്രഖ്യാപിക്കും. മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെ നടത്തും. 4,25,000 വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്.

ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ (പ്ലസ് വൺ പ്ലസ്ടു, വിഎച്ച്എസ്ഇ) മാര്‍ച്ച് രണ്ട് മുതല്‍ 30 വരെയാണ്. മെയ് 15ന് ഹയർസെക്കൻഡറി ഫലം പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് വാര്‍ത്ത സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി എം ഷംസുദ്ദീനാണ് തീയതികള്‍ പ്രഖ്യാപിച്ചത്.
എസ്എസ്എൽസിയിൽ ഒരു പരീക്ഷ ഒഴികെയുള്ളവയും ഹയർ സെക്കൻഡറിയിൽ രണ്ടു പരീക്ഷ ഒഴികെയുള്ളവയും രാവിലെയാണ് നടക്കുക. സ്കൂൾ വാർഷിക പരീക്ഷ ഫെബ്രുവരി 26ന് ആരംഭിക്കും. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷയില്ലാത്ത ദിനങ്ങളിലായിരിക്കും സ്കൂൾ വാർഷിക പരീക്ഷകൾ.

ഈ അധ്യയന വർഷത്തെ സ്കൂൾ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 8 മുതൽ 17 വരെ നടക്കും. എൽപി ക്ലാസുകൾക്ക് ഡിസംബർ 11 മുതൽ 17 വരെയാണ് പരീക്ഷ. ഡിസംബർ 18ന് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ച ശേഷം അവധിക്കായി അടയ്ക്കും. 10 ദിവസത്തെ അവധിക്ക് ശേഷം ഡിസംബർ 28 മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കും.


