തിരുവനന്തപുരം: വകുപ്പിലെ കാര്യങ്ങൾ അറിയുന്നില്ലെന്ന വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ വിമർശനത്തെ ലഘൂകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. GNAയിൽ നിന്ന് പിന്മാറിയെന്ന വാർത്ത താനും അറിഞ്ഞത് മാധ്യമങ്ങളിലൂടെ എന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ ഒരു കരാർ ഇല്ല പിന്നെ എങ്ങനെയാണ് അതിൽനിന്ന് പിന്മാറുക. വൈദ്യുതി പർച്ചേസിന്റെ ഫയൽ അയച്ചത് സണ്ണി ജോസഫ് ആണ്. പിന്നെ എങ്ങനെയാണ് കാര്യങ്ങൾ അറിയില്ല എന്ന് പറയുന്നത് എന്നും ചോദ്യം. ഇപ്പോൾ തന്നെ വൈദ്യുതി വാങ്ങണം എന്ന് പറഞ്ഞ് ഫയൽ അയച്ചാൽ ഒപ്പിടാൻ ഇരിക്കുന്ന ആളല്ല താനെന്നും സണ്ണി ജോസഫിന് മറുപടി. സർക്കാരിന് കൂട്ടുത്തരവാദിത്തം ഇല്ലെന്ന വിമർശനത്തിൽ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.

GNA യുമായി ഒരു കരാറിലും ഏർപ്പെട്ടിട്ടില്ല. കാര്യങ്ങൾ മനസ്സിലാക്കാതെയുള്ള തെറ്റായ കാര്യങ്ങളാണ് വാർത്തയായി വരുന്നത്. വൈദ്യുതി മന്ത്രി പറഞ്ഞത് ശെരിയാണ്. നിലവിൽ ഇപ്പോൾ വൈദ്യുതി ആവശ്യം ഇല്ല പക്ഷെ അടുത്ത മാസങ്ങളിൽ അത് ആവശ്യം വന്നേക്കാം. പവർകട്ട് തന്നെ വന്നത് പ്ലാനിങ് ഇല്ലാത്തതുകൊണ്ടാണ്. കഴിഞ്ഞ 10 വർഷമായി നടന്നുകൊണ്ടിരുന്നത് ഷോർട്ട്ടൈം പർച്ചേസിംഗ് ആണ്. വിലകുറഞ്ഞു നിൽക്കുന്ന സമയത്ത് ദീർഘകാല കരാർ ഉണ്ടാക്കിയില്ല എന്നതാണ് കഴിഞ്ഞ സർക്കാർ ചെയ്ത ഗുരുതരമായ കുറ്റം. 4.65 പൈസയ്ക്ക് 25 വർഷത്തേയ്ക്ക് മേടിക്കാവുന്ന ഒരു കരാർ അടക്കം റദ്ദായി പോയി മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് മന്ത്രി പറഞ്ഞത് ശരിയാണ്. പ്രതിസന്ധി ഇപ്പോഴില്ലങ്കിലും ദീര്‍ഘകാല കരാര്‍ വേണം. ലഭിച്ച റിപ്പോര്‍ട് പ്രകാരമാണ് വൈദ്യുതി പ്രതിസന്ധി ഉണ്ട് എന്ന് പറഞ്ഞത്. പവര്‍കട്ട് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. മുന്നില്‍ വന്ന കത്തില്‍ പവര്‍കട്ട് ഉണ്ടാകുമെന്നാണ് പറഞ്ഞിരിക്കുന്നത്. തെറ്റിദ്ധരിപ്പിച്ചതാണോ ഇല്ലയോ എന്ന് അറിയില്ല. പവര്‍ കട്ട് ഉണ്ടാകുമെന്ന് പറഞ്ഞാല്‍ ഏത് മുഖ്യമന്ത്രിയും തീരുമാനം എടുക്കില്ലെ അദ്ദേഹം പറഞ്ഞു.

യുമായി ഒരു കരാറിലും ഏർപ്പെട്ടിട്ടില്ല. കാര്യങ്ങൾ മനസ്സിലാക്കാതെയുള്ള തെറ്റായ കാര്യങ്ങളാണ് വാർത്തയായി വരുന്നത്. വൈദ്യുതി മന്ത്രി പറഞ്ഞത് ശെരിയാണ്. നിലവിൽ ഇപ്പോൾ വൈദ്യുതി ആവശ്യം ഇല്ല പക്ഷെ അടുത്ത മാസങ്ങളിൽ അത് ആവശ്യം വന്നേക്കാം. പവർകട്ട് തന്നെ വന്നത് പ്ലാനിങ് ഇല്ലാത്തതുകൊണ്ടാണ്. കഴിഞ്ഞ 10 വർഷമായി നടന്നുകൊണ്ടിരുന്നത് ഷോർട്ട്ടൈം പർച്ചേസിംഗ് ആണ്. വിലകുറഞ്ഞു നിൽക്കുന്ന സമയത്ത് ദീർഘകാല കരാർ ഉണ്ടാക്കിയില്ല എന്നതാണ് കഴിഞ്ഞ സർക്കാർ ചെയ്ത ഗുരുതരമായ കുറ്റം. 4.65 പൈസയ്ക്ക് 25 വർഷത്തേയ്ക്ക് മേടിക്കാവുന്ന ഒരു കരാർ അടക്കം റദ്ദായി പോയി മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് മന്ത്രി പറഞ്ഞത് ശരിയാണ്. പ്രതിസന്ധി ഇപ്പോഴില്ലങ്കിലും ദീര്‍ഘകാല കരാര്‍ വേണം. ലഭിച്ച റിപ്പോര്‍ട് പ്രകാരമാണ് വൈദ്യുതി പ്രതിസന്ധി ഉണ്ട് എന്ന് പറഞ്ഞത്. പവര്‍കട്ട് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. മുന്നില്‍ വന്ന കത്തില്‍ പവര്‍കട്ട് ഉണ്ടാകുമെന്നാണ് പറഞ്ഞിരിക്കുന്നത്. തെറ്റിദ്ധരിപ്പിച്ചതാണോ ഇല്ലയോ എന്ന് അറിയില്ല. പവര്‍ കട്ട് ഉണ്ടാകുമെന്ന് പറഞ്ഞാല്‍ ഏത് മുഖ്യമന്ത്രിയും തീരുമാനം എടുക്കില്ലെ അദ്ദേഹം പറഞ്ഞു.


അതേസമയം, വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിനെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. പത്ത് കൊല്ലം കൊണ്ട് നടന്നത് ആളുകള്‍ പുരപ്പുറത്ത് സോളാര്‍ വെച്ചത് മാത്രമാണ്. മുന്‍ സര്‍ക്കാരിന് ഒരു പ്‌ളാനിങ്ങ് ഉണ്ടായില്ല. പ്രതിസന്ധി ഉണ്ടാകുമെന്ന റിപ്പോര്‍ട്ടില്‍ പരിശോധന ഉണ്ടാകും. എങ്ങനെ എന്ന് തീരുമാനിച്ചിട്ടില്ല – അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിനെതിരെ ഇപ്പോള്‍ പിണറായി വിജയന്‍ ഒരോന്ന് ഇങ്ങനെ പറഞ്ഞ് കൊണ്ടിരിക്കുകയാണെന്നും എം വി ഗോവിന്ദന് കാര്യങ്ങള്‍ എന്താണെന്ന് പോലും മനസിലായിട്ടില്ലെന്നും പരിഹാസമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *