പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മംഗളാരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പള്ളി വികാരി റവ. ഫാ. ജോസഫ് മുണ്ടയ്ക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാർ സ്ലീവാ മെഡിസിറ്റി ജനറൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ജൂബിൽ ജോസ്, ജെയ്സൺ കളപ്പുര എന്നിവർ പ്രസംഗിച്ചു.

ജനറൽ മെഡിസിൻ, പൾമണറി മെഡിസിൻ, ഗൈനക്കോളജി, ഹോമിയോപ്പതി വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *