ബലാത്സംഗക്കേസിൽ പ്രതിയായ ഡോക്ടർ ജോൺസൺ വർഗീസിനായി പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. പീഡനപരാതി നൽകാനുള്ള നീക്കം ഉണ്ടായതോടെ ഡോക്ടർ ഒളിവിൽ പോയെന്നാണ് വിവരം. ഇയാൾ സംസ്ഥാനം വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നതായാണ് പൊലീസിന്റെ സംശയം.

യുവനടിയുടെ ബന്ധുവായ 50കാരി പീഡനപരാതി നൽകുമെന്ന് ഉറപ്പായതോടെയാണ് ഡോക്ടർ ഒളിവിൽ പോയതെന്നാണ് സൂചന. കേരളത്തിന് പുറത്തും വ്യാപകമായ ബന്ധങ്ങളുള്ള ഇയാൾ മറ്റ് സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുന്നതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിട്ടുണ്ട്.

അതേസമയം, ഡോക്ടറെ മർദിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന യുവനടിയെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നതിനായി കടവന്ത്ര പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. ബന്ധുവിനോട് ഡോക്ടർ നടത്തിയ അതിക്രമത്തിലുള്ള വൈരാഗ്യമാണ് മർദനത്തിന് കാരണമെന്നാണ് യുവനടി പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ കേസിലെ മറ്റ് പ്രതികളുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *