എസ്ഐആർ നടപടികളിലെ ക്രമക്കേടുകളിലും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ഏറെനാളുകളായി പ്രതിഷേധം നടത്തുന്ന കോക്രോച്ച് ജനതാ പാർട്ടിക്കെതിരേ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി.
അഞ്ചോ പത്തോ ശാഖകളിലെ ആർഎസ്എസുകാർ ഒന്നിച്ച് മൂത്രമൊഴിച്ചാൽ അതിൽ ഒലിച്ചു പോകുന്ന പാറ്റകളെ രാജ്യത്തുള്ളൂയെന്നാണ് ബിജെപി നേതാവ് പറയുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് പാറ്റകളെ വിമർശിച്ച് അബ്ദുള്ളക്കുട്ടി രംഗത്തെത്തിയത്. ഇങ്ങനെ പോയാൽ 2029ലെ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി വാരണാസിയിൽ നിന്നും വിജയിച്ച് പാർലമെന്റിലേക്ക് പോകുമെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.


