ആലപ്പുഴ: അഴിമതിക്കെതിരെയുള്ള എല്ലാ നിലപാടുകൾക്കും തന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം ലിജു. ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റുന്നത് അധികാരമുള്ള ആളുകളാണ്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണർ, ജോയിന്റ് എക്സൈസ് കമ്മീഷ്ണർമാരുടെയെല്ലാം കാര്യങ്ങൾ മന്ത്രിയാണ് കൈകാര്യം ചെയ്യുന്നത്. അതിന് താഴെയുള്ള ഉദ്യോഗസ്ഥന്മാരുടെ കാര്യങ്ങൾ മറ്റുള്ളവരാണ് കൈകാര്യം ചെയ്യുന്നത്. തനിക്ക് അധികാരമുള്ള കാര്യങ്ങൾ താനാണ് നിശ്ചയിക്കുന്നത്. തന്റെ താഴെയുള്ള ഉദ്യോഗസ്ഥർ ചെയ്യേണ്ട കാര്യങ്ങൾ അവർ തന്നെ ചെയ്യുമെന്നും മന്ത്രി എം ലിജു വ്യക്തമാക്കി.

കായംകുളത്തെ എല്ലാവരെയും തനിക്കറിയാമെന്ന് പറഞ്ഞ മന്ത്രി എം ലിജു, കൈക്കൂലി ആരോപണങ്ങൾ അന്വേഷിക്കുമെന്നും പറഞ്ഞു. നേരെത്തെ ഇതുമായി ബന്ധപ്പെട്ട പരാതികൾ നൽകിയിരുന്നുവെങ്കിലും നേരെത്തെ തന്നെ അന്വേഷിക്കാമായിരുന്നു. കുറെ കാര്യങ്ങളിൽ നിലവിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

സർക്കാർ അറിയാതെ ഹോർട്ടി വൈൻ ലൈസൻസ് നൽകിയതിൽ അന്വേഷണം നടക്കുകയാണ്. അക്കൂട്ടത്തിൽ ഇക്കാര്യങ്ങളും അന്വേഷിക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 488 ബാറുകളാണ് വൈൻ പാർലറുകളാക്കി മാറ്റിയത്. അന്ന് ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്ന ആളുകളിലേക്കടക്കം അന്വേഷണം വ്യാപിപ്പിക്കും. കൂടുതൽ ബിയർ പാർലറുകൾക്ക് ബാർ ലൈസൻസ് നൽകാനുള്ള നീക്കത്തെ സർക്കാർ തടഞ്ഞു, അതിൽ ഗോവിന്ദന് ബുദ്ധിമുട്ടുണ്ടാകും. എക്സൈസ് മന്ത്രിയുടെ മുകളിലും ഒരു ഉദ്യോഗസ്ഥനും കയറില്ല.UDF സർക്കാരിന്റെ മുകളിലും ഒരു ഉദ്യോഗസ്ഥനും കയറില്ല മന്ത്രി എം ലിജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *