പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ മൂന്ന് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികളായ വലവൂർ സ്വദേശികളായ അജിത് കുമാർ (60), ഭാര്യ ശാന്തകുമാരി (50) എന്നിവർക്ക് പരുക്കേറ്റു. ഉച്ചയ്ക്ക് 12 മണിയോടെ പാലായിലായിരുന്നു അപകടം.
കൊഴുവനാൽ ഭാഗത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ചേർപ്പുങ്കൽ സ്വദേശി ഷിബു സെബാസ്റ്റ്യന് (51) പരുക്കേറ്റു. ഉച്ചകഴിഞ്ഞായിരുന്നു അപകടം.


