കൊച്ചി∙ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ട്രെയിനിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ചയാൾ എറണാകുളം റെയിൽവേ പൊലീസിന്റെ പിടിയിൽ. സെപ്റ്റംബർ മാസത്തിൽ രാജ്യ റാണി എക്സ്പ്രസിൽ വെച്ച് പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെ ട്രെയിനിൽ വെച്ച് ഉപദ്രവിച്ചു കടന്നു കളഞ്ഞ എലിയാസ് വിഎം എന്നയാളാണ് പിടിയിലായത്. സംഭവത്തിന് ശേഷം പൊലീസ് പിടികൂടാതിരിക്കാൻ ധരിച്ചിരുന്ന വസ്ത്രം മാറുകയും കിലോമീറ്ററുകളോളം കാൽ നടയായി സഞ്ചരിക്കുകയും ചെയ്ത പ്രതിയെ ശാസ്ത്രീയമായ അന്വേഷണം നടത്തിയാണ് പിടികൂടിയത്.


