ദില്ലി: 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വാര്ഷിക വോട്ടര് പട്ടിക പരിഷ്ക്കരണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്. കേരളമടക്കം എസ്ഐആര് പൂര്ത്തിയായ സംസ്ഥാനങ്ങളിലാണ് നടപടി. പഴയ ഫോം 6 ആയിരിക്കും ഉപയോഗിക്കുക. നവംബര് 12ന് കരട് വോട്ടര് പട്ടിക പ്രസിദ്ധീകരിക്കും. അഭിപ്രായമറിയിക്കാന് ഡിസംബര് 11 വരെ സമയമുണ്ട്. അന്തിമ പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും. അടുത്ത വര്ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും ഇതില് പെടും

