തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടി മന്ത്രിയുടെ ഭര്‍ത്താവ് ഉദ്ഘാടനം ചെയ്തത് വിവാദത്തില്‍. തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് ആരംഭിച്ച കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ ചിറയിന്‍കീഴ് ജങ്ഷനില്‍ നടന്ന ഉദ്ഘാടനമാണ് വിവാദത്തിലായത്. രമ്യ ഹരിദാസ് എംഎല്‍എയെയാണ് ഉദ്ഘാടകയായി നിശ്ചയിച്ചിരുന്നത്.

എന്നാല്‍ രമ്യ ഹരിദാസ് എത്താതിരുന്നതിനെത്തുടര്‍ന്ന് മന്ത്രി ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവ് അഡ്വക്കേറ്റ് കൃഷ്ണകുമാര്‍ ഫല്ാഗ് ഓഫ് ചെയ്യുകയായിരുന്നു. സാധാരണയായി എംഎല്‍എ എത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ പദ്ധതികളില്‍ മറ്റൊരു ജനപ്രതിനിധിയാണ് ഉദ്ഘാടനം നിര്‍വഹിക്കേണ്ടത്. പഞ്ചായത്ത് അംഗങ്ങള്‍ അടക്കമുള്ള ജനപ്രതിനിധികള്‍ സാക്ഷിയായിരിക്കെയാണ് മന്ത്രി ഭര്‍ത്താവ് ഉദ്ഘാടകനായത്.

കെ ആർ അഭയൻ, കെ ഓമന, ആർ കെ രാധാമണി, മോനി ശാർക്കര, സുനിൽ സലാം, എ ആർ നിസാർ, ജെ ശശി, ഷിറാസ്,സജികുമാർ, DTO ഷാജി, തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിന്റെ ചിത്രം കൃഷ്ണകുമാര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മുന്‍ സിന്‍ഡിക്കേറ്റ് അംഗം എന്നു രേഖപ്പെടുത്തിയാണ് കൃഷ്ണകുമാര്‍ പോസ്റ്റ് ചെയ്തത്. തിരുവനന്തപുരം – മെഡിക്കല്‍ കോളജ്- കണിയാപുരം -ചിറയിന്‍കീഴ് -ചാത്തന്നൂര്‍ -കൊല്ലം റൂട്ടിലാണ് ബസ് സര്‍വീസ് നടത്തുക.

കെഎസ്ആര്‍ടിസി ബസിന്റെ ഉദ്ഘാടനം മന്ത്രിയുടെ ഭര്‍ത്താവ് നിര്‍വഹിച്ചതിനെതിരെ സിപിഐ രംഗത്തെത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ക്ക് സിപിഐ പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *