സംസ്ഥാനത്ത് സ്വര്‍ണവില ഇടിവ്. പവന് 320 രൂപയാണ് കുറഞ്ഞത്. 1,10,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് കുറഞ്ഞത്. 13,840 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സ്വര്‍ണ ഇടിഎഫുകളിലേക്കുള്ള നിക്ഷേപം നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതും പണപ്പെരുപ്പ നിരക്ക് കുറയുമെന്ന പ്രതീക്ഷയുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.

