ഇടുക്കി: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് രാജി തുടരുന്നു. മുൻ ഉടമ്പൻചോല എംഎൽഎയും ജോസഫ് വിഭാഗം വൈസ് ചെയർമാനുമായ മാത്യു സ്റ്റീഫൻ പാർട്ടിയിൽനിന്നു രാജിവച്ചു
രാജിക്കത്ത് പാര്‍ട്ടി ചെയര്മാന് പി ജെ ജോസഫിന് നല്‍കിയെന്നും വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്ന് മാത്യു സ്റ്റീഫന്‍ പ്രതികരിച്ചു.
പ്രഖ്യാപിത ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ കഴിയാത്ത പ്രസ്ഥാനത്തിന്റെ കീഴിൽ മുന്നോട്ടുപോകാൻ താല്പര്യപ്പെടുന്നില്ലെന്നുംജോണി നെല്ലൂര്‍ രൂപിരീകരിക്കുന്ന പാര്‍ട്ടിയിൽ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ശനിയാഴ്ച എറണാകുളത്ത് പുതിയ പാർട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നും മാത്യു സ്റ്റീഫൻ അറിയിച്ചു.
