കോട്ടയം: സംസ്ഥാനത്ത് വീണ്ടും സ്വ‍ർണ വില ഇടിഞ്ഞു. കഴിഞ്ഞ മൂന്ന് ആഴ്ചകളിലെ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നിലാണ് ഇപ്പോൾ സ്വർണ വില.

ഇന്ന് 120 രൂപയുടെ കുറവാണ് വന്നിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ നല്‍കേണ്ടത് 43960 രൂപയായി. ഗ്രാമിന് 5495 രൂപ നല്‍കണം.

രണ്ട് ദിവസം കൊണ്ട് പവന് 360 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ വില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ സാമ്പത്തിക രംഗത്ത് തളര്‍ച്ചയുടെ ലക്ഷണം കണ്ടതാണ് ഇതിന് കാരണം.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed