കൊല്ലം: സ്പീക്കർ എ എൻ ഷംസീറിന്റെ പേരിൽ ശത്രുസംഹാര പൂജ നടത്തി എൻഎസ്എസ് കരയോഗം പ്രസിഡന്റ്. കൊല്ലം ഇടമുളക്കൽ പഞ്ചായത്തിലെ അസുരമംഗലം 2128 നമ്പർ കരയോഗത്തിന്റെ പ്രസിഡന്റ് അഞ്ചൽ ജോബാണ് സ്പീക്കര്‍ക്ക് വേണ്ടി ശത്രുസംഹാര അർച്ചന നടത്തിയത്.
ഹൈന്ദവ വിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് എൻഎസ്എസ് സ്പീക്കർക്കെതിരെ നാമജപ സംഗമം നടത്തുന്നതിനിടെയാണ് പൂജ നടത്തിയത്.
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെത്തിയാണ് ഇദ്ദേഹം ശത്രുസംഹാര പൂജ നടത്തിയത്. സമുദായവും രാഷ്ട്രീയവും വേറെയാണെന്ന് പൂജ നടത്തി മടങ്ങവേ അഞ്ചല്‍ ജോബ് പ്രതികരിച്ചു. ഇത് മനസിലാക്കിയാണ് താന്‍ ഷംസീറിനായി പൂജ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.