ദില്ലി ജന്തർമന്തറിലെ വിദ്യാർത്ഥി സമരത്തിനെതിരായ അധിക്ഷേപത്തിൽ മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ളസ് ടു വിദ്യാർത്ഥിനി മാളവിക ആർ.തീക്കാടനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഫേസ്ബുക്ക് ലൈവിലൂടെ വിദ്യാർത്ഥികളെ അപകീർത്തിപ്പെടുത്തിയെന്നാണ് നോട്ടീസിന്റെ ഉള്ളടക്കം.

മദ്യത്തിനും സൗജന്യ ഭക്ഷണത്തിനും വേണ്ടിയാണ് സമരമെന്നതടക്കമുള്ള ആരോപണങ്ങൾ പിൻവലിക്കണം. അഞ്ച് ദിവസത്തിനകം വിവാദ വീഡിയോ പിൻവലിച്ച് നിരുപാധികം മാപ്പ് പറയണം. 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും എന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. സുപ്രീം കോടതി അഭിഭാഷകനായ വിനീത് എസ്. വർക്കലവിള മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.


