പത്തനംതിട്ട അടൂരിൽ 16 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അച്ഛൻ അറസ്റ്റിൽ. വിദേശത്ത് വെച്ചായിരുന്നു ആദ്യ ഉപദ്രവം. 2020 ൽ പെൺകുട്ടിയുടെ അമ്മ വിദേശത്ത് അസുഖ ബാധിതയായി മരിച്ചു. അമ്മയുടെ മരണ ശേഷമായിരുന്നു ഉപദ്രവം. നാട്ടിലെത്തിയ ശേഷവും ഉപദ്രവം തുടർന്നു. സ്കൂളിലെ കൗൺസിലിങ്ങിലാണ് സംഭവം പുറത്തുവന്നത്. കൊട്ടാരക്കര പൊലീസ് രജിസ്‌റ്റർ ചെയ്ത കേസ് അടൂരിലേക്ക് കൈമാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *