തൊടുപുഴ: ഗര്‍ഭിണിയായ 25കാരിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പുതറ പത്തേക്കര്‍ പുത്തന്‍വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ഗ്രീഷ്മയാണ് മരിച്ചത്.

26നു വൈകിട്ട് നാലുമണിയോടെയാണ് യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍തൃമാതാവ് ജോലി കഴിഞ്ഞെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. ഇതേതുടര്‍ന്ന് വിഷ്ണുവിനെ വിളിച്ചുവരുത്തി വീടിനു പിന്‍വശത്തെ വാതില്‍ തുറന്നപ്പോഴാണ് തൂങ്ങിയ നിലയിൽ യുവതിയെ കണ്ടത്.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗ്രീഷ്മയും വിഷ്ണുവും കഴിഞ്ഞ ഒക്ടോബറിലാണു വിവാഹിതരായത്. മുണ്ടക്കയം ചോറ്റി വേങ്ങത്താനം എസ്റ്റേറ്റ് അമ്മുഭവനില്‍ ഗണേശന്‍-സെല്‍വി ദമ്പതികളുടെ മകളാണ്.