സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. പവന് 240 താഴ്ന്ന് 1,11,720 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 13965 രൂപയിലെത്തി. കഴിഞ്ഞ ദിവസവും സ്വർണവില കുറഞ്ഞിരുന്നു.

ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 15,235 രൂപയും, പവന് 1,21,880 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,426 രൂപയും പവന് 91,408 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 280 രൂപയും കിലോഗ്രാമിന് 2,80,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

