തിരുവനന്തപുരം: സമൂഹത്തിലെ വിവിധ മേഖലകളിൽ പൊതുപ്രവർത്തനം നടത്തുന്ന മഹത് വ്യക്തികൾക്ക് ഗ്ലോബൽ ജമാഅത്ത് കൗൺസിൽ ഇന്ത്യയുടെ നേതൃത്വത്തിൽ ഏഷ്യൻ ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റി മണിപ്പൂർ, ന്യൂഡൽഹി മാജിക് ബുക്ക് ഓഫ് ആർട്ട് യൂണിവേഴ്സിറ്റി, അമേരിക്കൻ മെറിറ്റ് കൗൺസിൽ വാഷിംഗ്ടൺ യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങൾ സംയുക്തമായി ഹോണററി ഡോക്ടറേറ്റ് അവാർഡുകൾ നൽകി ആദരിച്ചു.

തിരുവനന്തപുരം ഹൈലാൻഡ് പാർക്ക് ഹോട്ടലിൽ നടത്തപ്പെട്ട അവാർഡ്ദാന ചടങ്ങിൽ ജമാഅത്ത് കൗൺസിൽ സുപ്രീം ചെയർമാൻ.ഡോ: എ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ചീഫ് ഗസ്റ്റ് ഡോ: സിപി യാദവിൻ്റെ (ന്യൂഡെൽഹി മാജിക് ആർട്ട് യൂണിവേഴ്സിറ്റി ചെയർമാൻ.) മഹനീയ സാനിദ്ധ്യത്തിൽ നടത്തപ്പെട്ട ചടങ്ങിൽ ഹ്യൂമൻ റൈറ്റ്സ് വെൽഫെയർ കൗൺസിൽ നാഷണൽ പ്രസിഡന്റ്. ഡോ: റ്റി അരുൾ രാജ്, സംഘടന ചെയർമാൻ ഡോ: എംഎസ് ഷാജി, മാനേജിങ് ട്രസ്റ്റി ഡോ : ഷംസുദ്ദീൻ ഹാജി, ഡോ : താജുദ്ദീൻ തിരുമല, ഡോ:ഗിന്നസ് അരുജി, ഡോ :താജുദ്ദീൻ പൂഴനാട്, ഡോ : അമീർ അബൂബക്കർ കണ്ണൂർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

വിവിധ മേഖലകളിൽ മികവാർന്ന പൊതുപ്രവർത്തനം കാഴ്ചവെച്ച 26 പ്രമുഖർക്ക് യൂണിവേർസിറ്റി ചെയർമാൻ്റെ നേതൃത്വത്തിൽ ഹോണററി ഡോക്ടറേറ്റ് അവാർഡുകൾ സമ്മാനിച്ചു. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നും നിരവധി പേർ പങ്കെടുത്ത അവാർഡ്ദാന ചടങ്ങിൻ്റെ സമാപന സമ്മേളനത്തിൽ പ്രശസ്ത മജീഷ്യൻ സാമ്രാട്ടിൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ട
മാജിക് ഷോ ഏറെ കൗതുകമുണർത്തുന്ന വേറിട്ട കാഴ്ചയായിരുന്നു.


