ആൽബം ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സംവിധായകൻ വിപിൻ ലാലിനെതിരെ കഴിഞ്ഞ ദിവസം രേണു സുധി രംഗത്തെത്തിയിരുന്നു. ആലാഭം ചിത്രീകരണത്തിനെന്ന് പറഞ്ഞു തന്നെ വിളിച്ചുവരുത്തിയ ശേഷം മോശം ആംഗിളിൽ നിന്നും വീഡിയോ എടുത്തുവെന്നും അന്ന് മീഡിയക്കാർ സെറ്റിലില്ലായിരുന്നുവെങ്കിൽ അവർ തന്നെ കൊല്ലുമായിരുന്നുവെന്നടക്കം ഗുരുതരമായ ആരോപണങ്ങളാണ് രേണു സംവിധായകനും നിർമ്മാതാവിനുമെതിരെ ഉന്നയിച്ചത്. ഇപ്പോഴിതാ ഈ വിഷയവുമായി ബന്ധപ്പെട്ട് രേണുവിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ആൽബം സംവിധായകൻ വിപിൻ ലാൽ.

തന്റെ പുതിയ ആൽബത്തിൽ അഭിനയിക്കാൻ വേണ്ടി പതിനേഴായിരം രൂപയാണ് രേണു ചോദിച്ചതെന്നും അവർ കാരണം തനിക്ക് 80000 രൂപയോളം നഷ്ടമുണ്ടായെന്നും വിപിൻ ലാൽ പറയുന്നു. സെറ്റിലെത്തിയ ശേഷം തന്നോട് രേണു മദ്യവും സിഗരറ്റും എത്തിക്കാൻ ആവശ്യപ്പെട്ടുവെന്ന് പറഞ്ഞ വിപിൻ ലാൽ മീഡിയക്കാർക്കൊപ്പം പുറത്തുപോയി വന്ന രേണു സെറ്റിൽ ബഹളമുണ്ടാക്കിയപ്പോൾ താൻ പാക്കപ്പ് പറഞ്ഞുവെന്നും കൂട്ടിച്ചേർത്തു.

“ദാസേട്ടൻ കോഴിക്കോട് വഴിയാണ് രേണുവുമായി ബന്ധപ്പെടുന്നത്. രേണുവിന്റെ പേര് നിർദേശച്ചതും ദാസനാണ്. കുണുങ്ങി കുണുങ്ങി എന്ന എന്റെ ആൽബത്തിലാണ് ഇവർ ഒരുമിച്ച് അഭിനയിച്ചത്. അന്ന് ​​ദാസന് പന്ത്രണ്ടായിരം രൂപ പ്രത‍ിഫലമായി നൽകി.രേണു ഒരു ദിവസത്തിന് 3000 വാങ്ങി. അതിനുശേഷം ഞാൻ ഇത്തരം ആൽബങ്ങൾ ചെയ്തിട്ടില്ല. കൃഷ്ണഭക്തി ​ഗാനങ്ങളാണ് ചെയ്തത്. അതിനൊന്നും റീച്ച് കിട്ടിയില്ല. ആരും അത് കണ്ടില്ല. ബി​ഗ് ബോസിൽ പോകുന്നതിന് മുമ്പാണ് രേണു എന്റെ ആ ആൽബത്തിൽ അഭിനയിച്ചത്.

ആ ആൽബം കാരണമാണ് രേണുവിന് ബി​ഗ് ബോസിൽ കിട്ടിയതെന്നാണ് ഞാൻ കരുതുന്നത്. ആ ആൽബത്തിന്റെ പ്രൊഡ്യൂസർ ഒരു സ്ത്രീയായിരുന്നു. അവർക്ക് ദാസൻ മെസേജ് അയച്ചത് പ്രശ്നമായി മാറിയിരുന്നു. ദാസൻ അഡ്ജസ്റ്റ്മെന്റിന്റെ ആളാണോയെന്ന് അറിയില്ല. പക്ഷെ സ്ത്രീകളുടെ നമ്പർ വാങ്ങി അവരെ വിളിക്കും. അത് ഞാൻ സെറ്റിൽ വെച്ച് തന്നെ കണ്ടിട്ടുണ്ട്. പുതിയ ആൽബത്തിൽ അഭിനയിക്കാൻ രേണു ചോദിച്ചത് പതിനേഴായിരം രൂപയായിരുന്നു.

വണ്ടിക്കൂലി, ചിലവ്, താമസം എന്നിവയ്ക്ക് വേണ്ടത് വേറെ തരണമെന്നും പറഞ്ഞിരുന്നു. ഒന്നര ലക്ഷം ബജറ്റ് കണക്കാക്കിയാണ് ‍ഞാൻ ആൽബം എടുക്കാൻ ഒരുങ്ങിയത്. ഒരു സീൻ എടുത്തപ്പോഴേയ്ക്കും 80000 രൂപ കഴിഞ്ഞു. രേണുവിനൊപ്പം കുറേ ഓൺലൈൻ മീഡിയക്കാരും ഉണ്ടായിരുന്നു. അവരെ വിളിക്കാൻ പറഞ്ഞതും രേണുവാണ്. പ്രമോഷൻ ഉണ്ടെങ്കിലെ ശരിയാകൂവെന്നാണ് രേണു പറഞ്ഞത്.” വിപിൻ ലാൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *