ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഇയാൾക്കെതിരെ മന:പൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു. മരിച്ച മുഹ്സിനയുടെ ഭർത്താവ് ഇബ്രാഹിമിനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്ത‌ത്‌. വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ്.

മുഹ്‌സിനയുടെ മരണ കാരണം പ്രസവശേഷം പരിചരണമില്ലായ്‌മയാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. മരിച്ച നവജാത ശിശുവിൻ്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താ പൊലീസ് സർജൻ ശുപാർശ ചെയ്‌തിരുന്നു. തുടർന്നാണ് ഇപ്പോൾ ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *