സാൻഫ്രാൻസിസ്കോ: ജനപ്രിയ സോഷ്യൽ മീഡിയാ വെബ്സൈറ്റുകളിലൊന്നായ ട്വിറ്ററിന്റെ പേരുമാറ്റി ഉടമ ഇലോൺ മസ്ക്. ട്വിറ്റർ ഇനി ‘എക്സ്’ എന്ന് അറിയപ്പെടും. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായി. ട്വിറ്ററിന്റെ ലോഗോയും മാറി. നിലവിലെ ലോഗോയായ ‘നീലക്കിളി ’ ഇനി ഉണ്ടാകില്ല.

ഇതിനുപുറമേ, ബാങ്കിങ് ഉൾപ്പെടെ മറ്റു സേവനങ്ങളും ലഭ്യമാകും. ടിറ്ററിന്റെ ലോഗോ മാറ്റി പകരം ‘എക്സ്’ എന്ന ലോഗോ സ്വീകരിച്ചതായി കഴിഞ്ഞ ദിവസം മസ്ക് ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ഇന്നലെ രാത്രി ഒരു എക്സ് ലോഗോയുടെ ചിത്രം മസ്ക് ട്വീറ്റ് ചെയ്തെങ്കിലും പിൻവലിച്ചു.
There is no ads to display, Please add some