കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഗ്രാമിന് 190 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,965 രൂപയായി കുറഞ്ഞു. പവന്റെ വില 1520 രൂപ കുറഞ്ഞ് 1,11,720 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 91,800 രൂപയായും 14 കാരറ്റിന്റെ വില 71,480 രൂപയായും കുറഞ്ഞു. ആഗോള വിപണിയിലും സ്വര്‍ണവില ഇടിഞ്ഞിരുന്നു.

