കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജകമണ്ഡലം തിരിച്ച് പിടിക്കാൻ ഇത്തവണ അഡ്വ: പി ജീരാജിനെ മത്സരരംഗത്തിറക്കാൻ യുഡിഎഫ്. ശക്തനായ സ്ഥാനാർഥി വന്നെങ്കിൽ മാത്രമേ പൂഞ്ഞാർ തിരിച്ചുപിടിക്കുവാൻ സാധിക്കൂ എന്ന് കോൺഗ്രസ്സും യുഡിഎഫും കരുതുന്നതിനാൽ പല പേരുകളും ചർച്ചയിൽ ഉണ്ടെങ്കിലും, ഇത്തവണ ജില്ലാ പഞ്ചായത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച പി ജീരാജിന് നറുക്കുവീഴുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/H4BQzZ12h5JH0yoLnCZmvv?mode=gi_t

തോമസ് കല്ലാടൻ, അഡ്വ. ടോമി കല്ലാനി എന്നിവരുടെ പേരും പരിഗണിച്ചിരുന്നു എന്നാണ് വിവരം. എന്നാൽ പ്രാദേശിക തലത്തിൽ ജനസമ്പന്നനായ വ്യക്തിയെ തെരഞ്ഞെടുക്കാനാണ് കെപിസിസി താൽപര്യം എന്നതിനാൽ ജില്ലാ പഞ്ചായത്തിലേക്ക് മുണ്ടക്കയം ഡിവിഷനിൽ മത്സരിച്ച് വൻ വിജയം കാഴ്ചവച്ചതിനാൽ ഔദ്യോഗിക സ്ഥാനാർഥി പട്ടിക പുറത്തു വരുമ്പോൾ ജീരാജിന്റെ പേരും ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. കരുത്തരായ മറ്റ് നേതാക്കൾ മണ്ഡലത്തിൽ കുറവാണ് എന്നതും ജീരാജിന് ലഭിക്കുന്ന മുൻതൂക്കമാണ്.

അതേസമയം മണ്ഡലത്തിൽ നിന്നുതന്നെ സ്ഥാനാർഥികൾ വരട്ടെ എന്ന് യുഡിഎഫ് തീരുമാനമെടുത്താൽ കെപിസിസി മെമ്പറും ട്രേഡ് യൂണിയൻ നേതാവുമായ തോമസ് കല്ലാടനാവും സ്ഥാനാർഥിയാവൻ സാധ്യത. ഒരുതവണ എംഎൽഎ ആവാൻ അവസരം ലഭിച്ചിട്ടും തോൽവി വഴങ്ങിയ ടോമി കല്ലാനിയിലേക്ക് വീണ്ടും നേതൃത്വം പോവില്ല എന്നും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *