സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. ഇന്ന് പവന് വില 6640 രൂപ കുറഞ്ഞ് 1,11,120 രൂപയായി. ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയായി. നാലു ദിവസത്തിനിടെ പവന് 20,040 രൂപയാണ് കുറഞ്ഞത്.

ഇന്നലെ 1,17,760 രൂപയായിരുന്നു വില. ജനുവരി 29ന് ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന വിലയായ 1,31,160ലെത്തിയിരുന്നു. ഇതിന് പിന്നാലെ നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുത്തതും ഡോളര്‍ നേരിയ തോതില്‍ ശക്തിപ്പെട്ടതുമാണ് വില തുടര്‍ച്ചയായി ഇടിയാന്‍ കാരണം.

