വയനാട്: സുൽത്താൻ ബത്തേരിക്ക് സമീപം കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്ക്. പുൽപ്പള്ളിയിൽനിന്നും രാവിലെ എട്ടുമണിക്ക് തൃശ്ശൂരിലേക്ക് പുറപ്പെട്ട ബസ് ആണ് അപകടത്തിൽപ്പെട്ടത്.
ആറാം മൈലിനും മൂന്നാം മൈലിനും ഇടയില്‍ പുല്‍പ്പള്ളി-ബത്തേരി റോഡിലെ വനമേഖലയില്‍ വെച്ചായിരുന്നു അപകടം. ബസ് റോഡില്‍ നിന്നും തെന്നിമാറി വലതുഭാഗത്തേക്ക് മറിയുകയായിരുന്നു.
മഴയും അമിത വേഗതയുമാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. 16 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.