മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിക്കുന്നു. വമ്പന്‍ ഇടിവിന് ശേഷമാണ് ഇന്ന് ( ഒക്‌ടോബര്‍ 24) സംസ്ഥാനത്ത് വില വര്‍ധിച്ചത്. വ്യാഴാഴ്‌ച 600 രൂപ കുറഞ്ഞ് പവന് 91,720 രൂപയില്‍ എത്തിയിരുന്നു. ഗ്രാമിന് 75 രൂപ കുറഞ്ഞ 11,465 രൂപയായിരുന്നു.

എന്നാല്‍ വെള്ളിയാഴ്‌ച ഗ്രാമിന് 35 രൂപ വര്‍ധിച്ച് 11,500 രൂപയായി. പവന് 92,000 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ വര്‍ധിച്ച് 9,460 രൂപയായി ഉയര്‍ന്നു. 14 കാരറ്റിന് 7, 370 രൂപയാണ്. 9 കാരറ്റിന് 4,765 രൂപയാണ്. അതേസമയം വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. 165 രൂപ തന്നെയാണ് വില.

Leave a Reply

Your email address will not be published. Required fields are marked *