മണിപ്പൂർ: കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഹെരദാസ് എന്നയാളാണ് മണിപ്പൂരിലെ തൗബാൽ ജില്ലയി​ൽ നിന്നും അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.

രണ്ടര മാസം മുമ്പ് നടന്ന മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് പ്രതികളിലൊരാളെ പോലീസ് പിടികൂടിയത്. കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്.

കേസിലെ മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ഇതിനായി 12 ഓളം ടീമുകളെ രൂപീകരിച്ചിട്ടുള്ളതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം സമൂഹമാധ്യമത്തിൽ വീഡിയോ വൈറലായതിന് പിന്നാലെ മണിപ്പൂരിലെ മലയോര മേഖലകളിൽ സംഘർഷം നിലനിൽക്കുകയാണ്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *