കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ 14കാരന് ദാരുണാന്ത്യം. മഞ്ഞപ്പള്ളി അമ്പാറനിരപ്പേൽ വാടകയ്ക്ക് താമസിക്കുന്ന പുന്നച്ചുവട് വേലിത്താനത്ത് കുന്നേൽ സുനിഷിന്റെ മകൻ കിരൺ ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞ 26ന് വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ കിരണിനെ ഈരാറ്റുപേട്ട സൺറൈസസ് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

വീട്ടുകാരെ ഭയപ്പെടുത്താൻ അയയിൽ തോർത്ത് കെട്ടി കഴുത്തിൽ മുറുക്കുന്നത് പതിവാണെന്നാണ് ലഭിക്കുന്ന വിവരം. ഭരണങ്ങാനം സെന്റ് മേരിസ് ബോയ്സ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച കിരൺ.