മലപ്പുറം: മലപ്പുറം മുന്നിയൂരിൽ വൻ സ്വർണ്ണവേട്ട.തേപ്പുപെട്ടി അടക്കം വിവിധ ഉപകരണങ്ങളുടെ ഇടയിൽ ഒളിപ്പിച്ചു കടത്തിയ 6.300 കിലോ സ്വർണ്ണമാണ് ഡിആർഐ പിടികൂടിയത്.

ദുബായിൽ നിന്നും പാഴ്‌സലായി പാഴ്‌സലായി പോസ്റ്റ് ഓഫീസ് വഴി കടത്തിയ സ്വർണ്ണമാണ് പിടികൂടിയത്. സംഭവത്തിൽ ആറു പേരെ ഡിആർഐ അറസ്റ്റ് ചെയ്തു.കോഴിക്കോട് സ്വദേശി ഷിഹാബ്, കുന്നമംഗലം സ്വദേശി ജസീൽ, മൂന്നിയൂർ സ്വദേശി ആസ്യ, മലപ്പുറം സ്വദേശി യാസിർ, റനീഷ്, റൗഫ് എന്നിവരാണ് അറസ്റ്റിലായത്.

ദുബായിൽ നിന്നും മലപ്പുറം മുനിയൂരിലെ മൂന്ന് അഡ്രസുകളിലേക്കായിട്ടാണ് ഈ സ്വർണം അയച്ചത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിആർഐ ഉദ്യോഗസ്ഥർ മുനിയൂരിലെത്തുകയും, സ്വർണം വാങ്ങാനെത്തിയ ആളുകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.

കൊച്ചിയിൽ നിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തിയ പാർസലുകളിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. കസ്റ്റസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണോ സ്വർണ്ണം കടത്തിയതെന്ന് സംശയമുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്കും ഡിആർഐ അന്വേഷിക്കുകയാണ്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *